ന്യൂഡൽഹി : അവസാനം അവർ വരെ നീണ്ടുനിന്ന ത്രില്ലറിന് ഒടുവിൽ, ഗുജറാത്തിലെ തകർത്ത് ഡൽഹി. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഡൽഹിയുടെ നെടുംതൂണായ പന്തിന് മറുപടി നൽകാൻ മില്ലറും സായി സുദർശനും ആവതു ശ്രമിച്ചെങ്കിലും കളി കൈവിട്ടു പോയി. അവസാന ഓവർ വരെ നീണ്ട ത്രില്ലറിന് ഒടുവിൽ നാലു റണ്ണിനാണ് ഡൽഹിയുടെ വിജയം.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡൽഹി – 224/4
ഗുജറാത്ത് – 220/8
നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ഗുജറാത്തിന് മുന്നില്‍ പടുത്തുയർത്തിയത്.ടോസ് നേടിയ ഗുജറാത്തിന് പവർ പ്ലേയില്‍ മാത്രമേ ആശ്വസിക്കാൻ വകയുണ്ടായിരുന്നുള്ളു. ആറോവറില്‍ 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത 3 വിക്കറ്റ് വീഴ്ത്തി ഡല്‍ഹിയെ പ്രതിരോധിച്ചെന്ന മട്ടിലായിരുന്ന ഗുജറാത്തിന് തെറ്റി.
സ്ഥാന കയറ്റം ലഭിച്ച് വണ്‍ഡൗണായി ഇറങ്ങിയ അക്സർ പട്ടേല്‍ ഗുജറാത്തിന് സർപ്രൈസായിരുന്നു. 43 പന്തില്‍ 66 റണ്‍സാണ് താരം നേടിയത്. ടി20 ലോകകപ്പില്‍ തന്നെ മാറ്റി നിർത്താനാവില്ലെന്ന് ഉറപ്പിക്കുന്ന ഇന്നിംഗ്സുമായി കളം നിറഞ്ഞ പന്ത് കൂടുതല്‍ അപകടകാരിയായി. 43 പന്തില്‍ 8 സിക്സടക്കം 88 റണ്‍സാണ് ഡല്‍ഹി ക്യാപ്റ്റൻ നേടിയത്. 7 പന്തില്‍ 26 റണ്‍സടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്സും ഗുജറാത്തിനെ പഞ്ഞിക്കിട്ടു.
മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറില്‍ 31 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. ഐപിഎല്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയെന്ന പട്ടം ഇതോടെ മോഹിത് സ്വന്തമാക്കി. നാലോവില്‍ 73 റണ്‍സാണ് വിട്ടു നല്‍കിയത്. അതേസമയം മൂന്നോവർ എറിഞ്ഞ മലയാളി താരം സന്ദീപ് വാര്യർ 15 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിൽ ശുഭ്മാൻ ഗില്ലും (6) , സാഹയും (39) , ഒമറാസിയും വേഗം മടങ്ങി. എന്നാൽ ഗുജറാത്തിന്റെ പ്രതീക്ഷകൾ ചുമലിലേറ്റി ഡേവിഡ് മില്ലറും (55) സായി സുദർശനും (65) ബാറ്റ് വീശി. ഇരുവരും പുറത്തായതിനു പിന്നാലെ പ്രതീക്ഷ നൽകിയെത്തിയ ഷാറൂഖാനും (8) രാഹുൽ തിവാത്തിയെയും (4) അതിവേഗം വീണു. പ്രതീക്ഷകളുടെ ഭാരം മുഴുവൻ ചുമലിലേറ്റി റാഷിദ് ഖാൻ ബാറ്റ് ചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി വെടിക്കെട്ട് നടത്തി സായി കിഷോർ. ആറു പന്തിൽ രണ്ട് സിക്സർ സഹിതം 13 റൺ ആണ് സായി അടിച്ചുകൂട്ടിയത്. പത്തൊമ്പതാം ഓവറിന്റെ അവസാന പന്തിൽ സായി പുറത്തായത് ഗുജറാത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 15 റൺ അടിച്ചെങ്കിലും , അവസാന പന്തിൽ വിജയിക്കാൻ അഞ്ചു റൺ വേണ്ടപ്പോൾ ഒറ്റ റൺ മാത്രമാണ് റാഷിദ് ഖാന് എടുക്കാൻ സാധിച്ചത്. ഇതോടെ ഡൽഹിയോട് ഗുജറാത്ത് തോൽവി വഴങ്ങി !