പച്ചക്കറിയൊക്കെ കഴിച്ചു മടുത്തു എന്ന് പറയുന്നവർക്കിതാ നല്ല അടിപൊളി തോരൻ. ഇത് പച്ചക്കറി കൊണ്ടൊന്നുമല്ല. പപ്പടം കൊണ്ട്. സംഭവം ഇതെന്താ എന്ന് കരുതണ്ട, നല്ല രുചിയോടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു തോരനാണ് പപ്പട തോരൻ. ഇതിനെന്തൊക്കെ ആണ് ആവശ്യം എന്ന് ആദ്യം നോക്കാം.
ആറോ ഏഴോ പപ്പടം
ചെറിയ ഉള്ളി – മുക്കാൽ കപ്പ്
പച്ചമുളക് – ഒന്നോ രണ്ടോ
വറ്റൽ മുളക് ചതച്ചെടുത്തത്
മഞ്ഞൾപൊടി – രണ്ട് നുള്ള്
ഉപ്പ് – ആവശ്യത്തിന്
കടുക്
ഓയിൽ
കറിവേപ്പില
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എങ്ങനെ തയ്യാറാക്കാം :
പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയ ശേഷം എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായതിനു ശേഷം പപ്പടം വറുത്ത് എടുത്ത് ചെറുതായി പൊടിച്ച് വക്കുക. ഇത് മാറ്റി വച്ച ശേഷം ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് എണ്ണയിലേക്ക് ഇടണം. ശേഷം നന്നായി വഴറ്റി ഇതിലേയ്ക്ക് മഞൾപൊടി, വറ്റൽമുളക് ചതച്ചത് എന്നിവ ചേർക്കുക. ഇത് നന്നായി ഇളക്കി കൊടുക്കണം.
വേണമെങ്കിൽ കുറച്ച് തേങ്ങാ ചിരകിയത് കൂടെ ചേർത്ത് കൊടുക്കാം. ഇത് രുചി കൂട്ടും. പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇവ നന്നായി പാകമായി വരുമ്പോൾ പപ്പടം പൊടിച്ചത് കൂടെ ചേർത്ത് നന്നായി ഇളക്കി 2 -3 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം. തോരൻ ചൂടോടെ കഴിക്കുന്നതായിരിക്കും നല്ലത്. എല്ലാവരും തയ്യാറാക്കി നോക്കൂ.