സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പന്’ തിയേറ്ററുകളില്‍ മികച്ച വിജയം നേടുകയാണ്. ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് തന്നെ ചിത്രം 11 കോടിയാണ് നേടിയത്.സിനിമയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത കൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാപ്പന്റെ മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം യുഎഫ്ഒ മൂവീസ് സ്വന്തമാക്കിയെന്നും ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യുമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു.
സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന് എന്നാണ് കഥാപാത്രത്തിന്റെ പേര്.നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുല്‍ സുരേഷ്, ജനാര്ദനന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്.