കോട്ടയത്തിന് അഭിമാനമായി വീണ്ടും പ്രൊഫ. എസ്. ശിവദാസ്; ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്‌കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് കോട്ടയത്തെത്തും

കോട്ടയം: ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്‌കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന് .അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ഓരോ വര്‍ഷവും ഓരോ ഭാരതീയ ഭാഷകള്‍ക്കാണ് അവാര്‍ഡ്. ഇത്തവണ മലയാളത്തിനായിരുന്നു സമ്മാനം. 439 എന്‍ട്രികളില്‍ അവസാന റൗണ്ടിലെത്തിയത് പ്രൊഫ.ശിവദാസ്, സിപ്പി പള്ളിപ്പുറം, ഡോ.കെ.ശ്രീകുമാര്‍, പള്ളിയറ ശ്രീധരന്‍ എന്നിവരായിരുന്നു. മികച്ച ഇല്ലസ്‌ട്രേട്ടര്‍ക്കുള്ള അവാര്‍ഡ് മുംബൈ സ്വദേശി ദീപബല്‍സവറിനാണ് .

Advertisements

രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും സാര്‍വദേശീയ പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. ഇരുനൂറിലേറെ കൃതികളുടെ കര്‍ത്താവാണ് പ്രൊഫ. ശിവദാസ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് (ഡിസംബര്‍ പത്ത് വെള്ളിയാഴ്ച്ച) വൈകിട്ട് നാലിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ പുരസ്‌കാരം നല്‍കും.

കോട്ടയം സ്വദേശിയായ പ്രൊഫ. ശിവദാസ് ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയാണ് എഴുത്തില്‍ തുടക്കം കുറിച്ചത്. അദ്ധ്യാപകന്‍, ശാസ്ത്രസാഹിത്യ പ്രചാരകന്‍ , പത്രാധിപര്‍, പേരന്റിങ് വിദഗ്ദ്ധന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ എമിററ്റസ് ഫെല്ലോഷിപ്പ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ പുരസ്‌കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍, എന്‍.സി.ഇ.ആര്‍.ടി അവാര്‍ഡ്, എന്‍.സി.എസ്.ടി.സി.അവാര്‍ഡ്, ഭീമാ അവാര്‍ഡ്, കൈരളി ചില്‍ഡ്രണ്‍സ് ബുക്ക് ട്രസ്റ്റ് അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ സുമ ശിവദാസ് വിരമിച്ച പ്രഥമാദ്ധ്യാപികയും പാചകവിദഗ്ദ്ധയും എഴുത്തുകാരിയുമാണ്. അപു, ദിപു എന്നിവര്‍ മക്കള്‍. ‘ മലയാള ഭാഷയ്ക്കും ശാസ്ത്രസാഹിത്യ പ്രസ്ഥാനത്തിനും കിട്ടിയ അംഗീകാരമായി ഈ അവാര്‍ഡിനെ കണക്കാക്കുന്നു’ വെന്ന് പ്രൊഫ.ശിവദാസ് പറഞ്ഞു.

Hot Topics

Related Articles