അതിസാഹസികമായ ടോപ് ലാൻഡിംഗ്; പറന്നത് 5000 അടി ഉയരത്തില്‍; വാഗമണ്ണില്‍ ആകാശ വിസ്മയമായി പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍

ഇടുക്കി : സാഹസികര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കുമായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ഒരുക്കിയ വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം. വിവിധ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പൈലറ്റുമാർ പങ്കെടുത്ത ഫെസ്റ്റിവല്‍ കാണാൻ വൻജന പ്രവാഹമായിരുന്നു. ലോകശ്രദ്ധ നേടിയ വാഗമണ്ണിലെ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലില്‍ അതിസാഹസികമായ ടോപ് ലാൻഡിംഗ് മത്സരത്തില്‍ പങ്കെടുത്തത് വിദേശികള്‍ ഉള്‍പ്പെടെയുള്ളവരാണ്. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാർ പറന്നത്.

Advertisements

പാരാഗ്ലൈഡിങ് പൈലറ്റുമാരുടെ ആകാശത്തെ സാഹസിക മായാജാലങ്ങള്‍ കണ്ടുനില്‍ക്കുന്നവരെ ആദ്യം പേടിപ്പെടുത്തുമെങ്കിലും പിന്നീട് അത് ഹരമായി മാറും. വര്‍ഷങ്ങളായി വാഗമണ്‍ അഡ്വഞ്ചർ പാർക്കിലെ ഹില്‍ സ്റ്റേഷനില്‍ പാരാഗ്ലൈഡിങ് നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മത്സരമായി സംഘടിപ്പിച്ചത്. സ്‌പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്‌പോട്ട് എന്ന വിഭാഗത്തില്‍ വിദേശികളും സ്വദേശികളുമായ 75 പൈലറ്റുമാര്‍ മത്സരിച്ചു. രാജ്യത്ത് പാരാഗ്ലൈഡിങ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൈലമറ്റുമാരും പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, നേപ്പാള്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് സാഹസികരും മത്സരത്തിലെത്തി. വിജയികള്‍ക്ക് 50,000 മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് പാരിതോഷികം. പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ക്കുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ച്‌ കൃത്യമായി പരിശീലനം പൂര്‍ത്തിയാക്കിയവരെയും പൈലറ്റ് ഇന്‍ഷുറന്‍സ്, പാരാഗ്ലൈഡിങ് അസോസിയേഷന്‍ അംഗത്വം എന്നിവയുള്ളവരെയുമാണ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.