തൃശ്ശൂര്‍: അന്തർദേശീയ ഗൂഡാലോചന ആണ് പൂരം കലക്കലിന് പിന്നിലെന്ന് പാറമ്മേക്കാവ് ദേവസ്വം ആരോപിച്ചു. പൂരം കലക്കാൻ കൂട്ടുനിന്ന ആളുകള്‍ ഒളിച്ചിരിക്കുന്നു. സംഭവത്തിൽ പോലീസിനും പങ്കുണ്ട്. ഫോറെസ്റ്റ് ഡിപ്പാർട്മെന്‍റ് ആണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. തൃശൂർ പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം.
Advertisements
ആനയുമായി ബന്ധപ്പെട്ട കർശന നിയമങ്ങള്‍ക്ക് പിന്നില്‍ ഗൂഢസംഘമുണ്ട്. പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പും മുടക്കാൻ രാജ്യാന്തര ഗൂഢാലോചന നടന്നു. വനം വകുപ്പിന്‍റെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം രാത്രി എഴുന്നള്ളിപ്പുകളില്‍ പൊലീസ് തടസമുണ്ടാക്കി. പൊലീന്‍റെ പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു.