പരപ്പനങ്ങാടിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി പുത്തൻ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. കണ്ണൂർ ആലംമൂട് സ്വദേശി അരുണ്‍ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും, കണ്ണൂരില്‍ നിന്ന് ചെങ്കല്ലുമായി വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Advertisements

അപകടത്തില്‍ രണ്ടു ലോറിയുടേയും മുൻവശങ്ങള്‍ പൂർണ്ണമായും തകർന്നു. അരുണ്‍ കുമാർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കല്ല് കയറ്റി വന്ന ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുണ്‍ കുമാർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Hot Topics

Related Articles