കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ടീമിൽ ഏറ്റവും കൂടുതൽ കാലമായി കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം ഉള്ള താരമായ പ്രശാന്ത് മോഹൻ ക്ലബ് വിടുന്നു എന്ന് വാർത്തകൾ. കേരള ബ്ലാസ്റ്റേഴ്‌സ് വാർത്തകൾ വിശ്വസ്തതയോടെ റിപ്പോർട്ട് ചെയ്യുന്ന സില്ലിസ് സ്‌പോർട്‌സ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. പ്രശാന്തിന്റെ കരാർ റദ്ദാക്കി താരത്തെ ഫ്രീ ഏജന്റാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നതായാണ് വാർത്ത.
പ്രശാന്തിന് 2023 വരെ കേരള ബ്ലാസ്റ്റേഴ്‌സിൽ കരാർ ഉണ്ട് എങ്കിലും പുതിയ സീസണായുള്ള സീനിയർ സ്‌ക്വാഡിൽ പ്രശാന്തിനെ ഉൾപ്പെടുത്താൻ ടീം ആലോചിക്കുന്നില്ല. പ്രശാന്തിനെ റിലീസ് ചെയ്തു യുവതാരങ്ങളെ പകരം സ്‌ക്വാഡിലേക്ക് ഉയർത്താൻ ആണ് ഇവാൻ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017ൽ കേരള ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ട്. എന്നാൽ പലപ്പോഴും ആരാധകരുടെ വിമർശങ്ങൾ ആണ് താരത്തിന് കൂടുതൽ ലഭിച്ചത്. തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനം നടത്താനും പ്രശാന്തിനായിരുന്നില്ല. മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് പ്രതിനിധീകരിച്ചിട്ടുണ്ട്.