പരസ്പരം മാസികയുടെ 18-ാമത് വാർഷികവും പുരസ്കാര സമർപ്പണവും നടന്നു

കോട്ടയം : പരസ്പരം മാസികയുടെ 18-ാമത് വാർഷികവും പുരസ്കാര സമർപ്പണവും പ്രശസ്ത സാഹിത്യകാരൻ ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറിയിൽ ചേർന്ന സമ്മേളനത്തിൽ മാനേജിംഗ് എഡിറ്റർ എസ്.സരോജം അദ്ധ്യക്ഷയായി. പരസ്പരം മാസികയുടെ ഈ വർഷത്തെ വിവിധ സാഹിത്യ പുരസ്കാരങ്ങൾ ബാബു കുഴിമറ്റം, കവി എസ്.ജോസഫ്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് ഏബ്രഹാം ഇട്ടിച്ചെറിയ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ഷാജിമോൻ, പരസ്പരം മാനേജിംഗ് എഡിറ്റർ എസ്.സരോജം, നോവലിസ്റ്റ് അനിൽ കോനാട്ട്, കവി ഏലിയാമ്മ കോര, ഔസേഫ് ചിറ്റക്കാട് എന്നിവർ  സമ്മാനിച്ചു.

Advertisements

പുരസ്കാര ജേതാക്കൾ മറുപടി പറഞ്ഞു. അന്തരിച്ച സാഹിത്യ സാംസ്കാരിക പ്രതിഭകൾക്ക് സബ് എഡിറ്റർ ഉണ്ണികൃഷ്ണൻ അമ്പാടി ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനത്തിന് ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് സ്വാഗതം ആശംസിച്ചു. അസോസിയേറ്റ് എഡിറ്റർ കെ.കെ.അനിൽകുമാർ കഥകളി പദം അവതരിപ്പിക്കുകയും കൃതജ്ഞത പറയുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2 മണിക്കു ചേർന്ന സാഹിത്യ സമ്മേളനം നോവലിസ്റ്റ് അനിൽ കോനാട്ട് ഉദ്ഘാടനം ചെയ്ത് ജി.അജയകുമാറിൻ്റെ “ഒന്ന്… രണ്ട്… മൂന്ന്…” എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. അസോസിയേറ്റ് എഡിറ്റർ കെ.എൻ.സുലോചനൻ അദ്ധ്യക്ഷനായി.സാഹിത്യകാരൻ ജി.കൃഷ്ണൻ മാലം പുസ്തകം ഏറ്റുവാങ്ങി.ഉണ്ണികൃഷ്ണൻ അമ്പാടി ,ടി.ജി.ബി.മേനോൻ ,ഔസേഫ് ചിറ്റക്കാട് ,ഗ്രന്ഥകാരൻ ജി.അജയകുമാർ എന്നിവർ സംസ്സാരിച്ചു.

തുടർന്നു നടന്ന കഥ – കവിത അരങ്ങിന് ഉണ്ണികൃഷ്ണൻ അമ്പാടി, നയനൻ നന്ദിയോട് എന്നിവർ മോഡറേറ്ററായി. ഇരുപത്തിനാല്  അംഗങ്ങൾ രചനകൾ അവതരിപ്പിച്ചു. സബ് എഡിറ്റർമാരായ നയനൻ നന്ദിയോട് സ്വാഗതവും ഗിരീഷ് പി.ജി. കൃതജ്ഞതയും പറഞ്ഞു.

Hot Topics

Related Articles