തിരുവനന്തപുരം : പാറശാല മര്യങ്കര സ്വദേശി അരുണിമ 23നാണ് കഴിഞ്ഞ ദിവസംപൊള്ളലേറ്റത് അരുണിമ 7 മാസം ഗർഭിണിയായിരുന്നു പൊളളലേറ്റതോടെകുഞ്ഞ് മരണപ്പെട്ടു.
വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതുമായി വിവരങ്ങൾ പുറത്ത് വരുന്നത്. പട്ടാളക്കാരനയ ഭർത്താവ് അജയ് പ്രകാശ് ലീവ് കഴിഞ്ഞ് പോകാനിരിക്കേയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറേ നാളുകളായി അരുണിമയുടെ ഭർത്താവിൻ്റെ വീട്ടുകാർ സ്ത്രീധനത്തെ ചൊല്ലി അരുണിമയെ പീഡിപ്പിക്കാറുണ്ട് എന്ന് അച്ചൻ ചന്ദ്രശേഖരൻ പറയുന്നു അരുണിമ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭർത്തൃഗൃഹത്തിൽ ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റ സംഭവം ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു . അന്വേഷണം വേണമെന്ന്, ആവശ്യപ്പെട്ട് ബന്ധുക്കൾ പാറശ്ശാല പൊലീസിന് പരാതി നൽകി. സ്ത്രീധന പീഢനമാണ് അരുണിമയ്ക്ക് ഇത് സംഭവിക്കാൻ കാരണമെന്നും മകൾ ആത്മഹത്യ ചെയ്യില്ല എന്നും അച്ചൻ ചന്ദ്രശേഖരൻ പറയുന്നു