പാറശ്ശാല: പരശുവയ്ക്കൽ റെയിൽവേ ട്രാക്കിൽ നാലര മണിക്ക് കാരോട്, ചൂര കുഴി വീട്ടിൽ കുഞ്ഞി (80) എന്ന വയോധിക ട്രെയിൻ തട്ടി അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു.
റെയിൽവേ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസുകാരായ വൈശാഖ്, അനുരാജ് എന്നിവർ ട്രാക്കിലൂടെ പരിശോധന നടത്തിയപ്പോൾ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കിയ പോലീസുകാർ സ്ഥലത്തെത്തി വയോധികയെ പരിശോധിച്ചപ്പോൾ അബോധ സ്ഥയിലായ വയോധികയ്ക്ക് പൾസ് ഉണ്ടായിരുന്നു. ഉടനെ വൈശാഖ് എന്ന പോലീസുകാരൻ വയോധികയെ തോളിൽ എടുത്ത് മൂന്നൂറ് മീറ്റർ നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിൽ എത്തിയതോടെ പാറശ്ശാല പോലീസ് സ്റ്റേഷനിലെ പ്രബോഷൻ എസ്.ഐ ജിതിൻവാസും ഡ്രൈവറും ബിനുവും എത്തിയിരുന്നു. അപ്പോൾത്തന്നെ പോലീസുകാർ ആംബുലൻസ് കാത്തു നിൽക്കാതെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു യെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ നാലു പോലീസുകാരും ഒരുപോലെ സഹകരിച്ചു മിനിട്ടുക്കൾകമാണ് വയോധികയെ ആശുപത്രിയിൽ എത്തിച്ചത്.