അടൂർ : പ്രവാസി സാഹിത്യസമ്മേളനം സാക്ഷിയുടെ ആഭിമുഖ്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ആശ്രയ കേന്ദ്രമായ കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ നടക്കും. ഏപ്രിൽ 27 ഞായറാഴ്ചയാണ് പരിപാടികൾ നടക്കുക. കലാ സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന സാക്ഷി ( SAKSHI – SOCIAL ARTS & KNOWLEDGE SOCIETY FOR HUMAN INTEGRATION 3 വാർഷികത്തോടനുബന്ധിച്ചാണ് സാഹിത്യ സമ്മേളനം നടക്കുക.
പ്രവാസികളടക്കം സാഹിത്യ മേഖലയിൽ കഴിവുതെളിയിച്ച 12 പ്രതിഭകൾക്ക് അവാർഡും നൽകുക. വേറിട്ട പ്രവർത്തനങ്ങളുമായി ശ്രദ്ധേയരായ സാക്ഷി യുടെ നേതൃത്വം 2024 പുതുവർഷദിനം കേരളാ സാഹിത്യ അക്കാദമിയുടെ പ്രവേശനകവാടത്തിൽ ഒരു പുന്തോട്ടം സമ്മാനിച്ചിരുന്നു. അതേപോലെ പ്രവാസി സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധിഭവന് ഒരു പൂന്തോട്ടവും നക്ഷത്രവനവും ഓപ്പൺ ജിമ്മും സമ്മാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചലച്ചിത്രനടനും സാഹിത്യ പ്രവർത്തകനുമായ കൊല്ലം തുളസി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ സുനിൽകുമാർ, പൊതുസമ്മേളനം എം എൽ എ പുരസ്കാര വിതരണ ഉദ്ഘാടനം ചെയ്യും. നൗഷാദ് എം എൽ എ, കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.
സാഹിത്യസംവാദത്തിൽ ആധുനിക സാഹിത്യത്തിൻറെ പ്രവണതകൾ അവയുടെ സാമൂഹ്യപ്രതിഫലനം തുടങ്ങിയ വിഷയങ്ങളിൽ പ്രവാസി കവി കണക്കൂർ ആർ സുരേഷ് കുമാർ വിദഗ്ദ്ധ പാനൽ ചർച്ച നയിക്കും.
അവാർഡുകൾ
സാക്ഷി കർമ്മ ശ്രേഷ്ഠ പുരസ്കാരം 2024-25 ഡോ. പുനലൂർ സോമരാജൻ, സാക്ഷി പ്രവാസി സാഹിത്യ ശ്രേഷ്ഠ പുരസ്കാരം 2024-25 കണക്കൂർ ആർ. സുരേഷ് കുമാർ, സാക്ഷി പ്രവാസി കാവ്യശ്രി പുരസ്കാരം 2024-25 ജി. അനിൽകുമാർ, സാക്ഷി പ്രവാസി പ്രതിഭാ പുരസ്കാരം 2024-25 ഡോ. ശശികല പണിക്കർ, സാക്ഷി സർഗ്ഗ പ്രതിഭ പുരസ്കാരം 2024-25 ഇഞ്ചക്കാട് ബാലചന്ദ്രൻ,
സാക്ഷി അക്ഷര ശ്രീ പുരസ്കാരം 2024-25 കാനം ജയകുമാർ,സാക്ഷി ദൃശ്യമാധ്യമ പുരസ്കാരം 2024-25 ദീപക് ധർമ്മടം, സാക്ഷി മൾട്ടി ടാലന്റ്റ് അവാർഡ് 2024-25 -ആർ ജയേഷ്, സാക്ഷി പ്രവാസി കർമ്മ ശ്രീ പുരസ്കാരം 2024-25 – കരിം പന്നിത്തടം, സി.ടി. അബ്‌ദുള്ളാക്കുട്ടി, സാക്ഷി സർഗ്ഗ ശ്രീ പുരസ്കാരം – ബിജോസുകുട്ടി, കലാശ്രീ പുരസ്കാരം 2024-25 കൂനമ്പായിക്കുളം ശ്രീകുമാർ, ഗുരുശ്രീ പുരസ്കാരം- ആര്യാട് ഭാർഗ്ഗവർ, കലാക്ഷേത്ര രഘു, കെ ആർ വി പണിക്കർ, രതീശൻ മൺറോ തുരുത്ത് , സാക്ഷി എക്സലൻസ് അവാർഡ് 2024-25 ലൈലാ വിനയൻ, ദേവി പാറപ്പുറം
സാക്ഷി സർഗ്ഗമിത്ര അവാർഡ് 2024-25 ശ്രീമതി ജ്യോതി ലക്ഷ്മി, മായാദത്ത്, തുളസി മണിയാർ എന്നിവർ അർഹരായി. പുസ്കാരം ഏപ്രിൽ 27 ന് സമർപ്പിക്കും.