ചങ്ങനാശേരി: പറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ
കന്യകാമറിയത്തിന്റെ തിരുനാൾ ഡിസംബർ 7, 8 തീയതികളിൽ നടക്കും.
മദ്ധ്യസ്ഥ പ്രാർത്ഥന ഇന്ന് മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ
5.30,7.30, 9.30, 11.30ന് വി കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന.
ഡിസംബർ ഒന്നിന് വൈകുന്നേരം 4ന് വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരയ്ക്കൽ
കൊടിയേറ്റും. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന , വചന പ്രഘോഷണം ഫാ മാത്യു ചങ്ങംകരി, 6ന് ജപമാല പ്രദിക്ഷണം. വൈദിക ദിനമായി ആചരിക്കുന്ന ഡിസംബർ 6 ന്
രാവിലെ 7.30 ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും വൈകുന്നേരം 5ന് സഹായ മെത്രാൻ മാർ തോമസ് തറയിലും കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം
വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ 7ന് വൈകുന്നേരം 6ന് കുരിശടിയിലേക്ക് പ്രദിക്ഷണം. പ്രധാന തിരുനാൾ
ദിനമായ ഡിസംബർ 8 ന് രാവിലെ 5.30 ന് വി.കുർബാന വികാരി ജനറാൾ മോൺ തോമസ്
പാടിയത്ത്, 7.15 ന് വി കുർബാന. 30 ന് തിരുനാൾ കുർബാന ഫാ ജോസഫ്
വേളങ്ങാട്ടുശ്ശേരി, വചനസന്ദേശം ഫാ ആന്റണി തറക്കുന്നേൽ, 12, 2.30 ന് വി
കുർബാന. വൈകുന്നേരം 4ന് പ്രസുദേന്തി വാഴ്ച 4.30 ന് ആഘോഷ പൂർവമായ കുർബാന
വചന സന്ദേശം ഫാ ജോർജ് പനക്കേഴം, 6ന് പ്രദിക്ഷണം കുരിശുംമൂട് കവലയിലേക്ക്.
ഡിസംബർ 12 ന് കൊടിയിറക്ക് തിരുനാൾ.