പരിപ്പ് പത്മവിലാസത്തിൽ കെ.വി ജനാർദ്ദനൻ (89) നിര്യാതനായി

പരിപ്പ്: പത്മവിലാസത്തിൽ
കെ വി ജനാർദ്ധനൻ നിര്യാതനായി. മുൻ സി പി എം) അയ്മനം വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗവും, പരിപ്പ് ഹൈസ്കൂൾ അധ്യാപകനും, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ മായിരുന്നു. അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം കെ എ ഡി ടി യൂണിയൻ ജില്ലാ സെക്രട്ടറി, കെ പി ടി യു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1952ലെ കേരളത്തിലെ ആദ്യകാല കർഷകത്തൊഴിലാളി സമരമായ 900 സമരം എന്നിവയ്ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു.
ഭാര്യ പദ്മിനി (കണ്ണമംഗലം).
മക്കൾ : ജയകുമാർ.ജെ, (സ്വിറ്റ്സർലാൻഡ് ), ഹർഷകുമാർ. ജെ (സെഞ്ച്വറി കൺസ്ട്രക്ഷൻസ്), പത്മകുമാർ ജെ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, കോട്ടയം).
മരുമക്കൾ : സിമി ജയകുമാർ( സ്വിറ്റ്സർലാൻഡ് ), ജ്യോതി ഹർഷകുമാർ (ദേവ ജ്യോതി അസോസിയേറ്റ്സ്, സെഞ്ച്വറി റോളിങ് ഷട്ടേഴ്‌സ് ), ഡോക്ടർ സിത്താര (ആർ സി എച് ഓഫീസർ ഡിഎംഒ ഓഫീസ് കോട്ടയം).
സംസ്കാരം നാളെ 4 30 ന് വീട്ടുവളപ്പിൽ.

Advertisements

അനുസ്മരണ യോഗം 5 പി.എം ന് പരിപ്പ് എൽ.പി സ്കൂൾ അങ്കണത്തിൽ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.