പീരുമേട് : ജൂൺ നാല് പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ വളപ്പിൽ മാവിൻ തൈ നട്ടു. ജോയ്ന്റ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ പീരുമേട് എം എൽ എ വാഴൂർ സോമൻ മാവിൻ തൈ നട്ടു. മുൻ എം എൽ എയും ഡപ്യുട്ടി സ്പീക്കറുമായിരുന്ന സി എ കുര്യന്റെ നാമധേയത്തിലാണ് മരതൈ നട്ടത്.ജോയ്ന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബീനാ മോൾ പരിസ്ഥിതി ദിന സന്ദേശം നൽകി.
ഇടുക്കി എ ഡി എം ഷൈജു പി ജേക്കബ്പീരുമേട്തഹസിൽദാർ എസ് വിജയലാൽ , എൽ ആർ തഹസിൽദാർ പി എസ് സുനിൽകുമാർ എൽ എ തഹസിൽദാർ ഇ എം റജി , സിവിൽ സ്റ്റേഷനിലെ ജീവനക്കാർ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Advertisements