പുതുപ്പള്ളി : പുനർനിർമ്മിച്ച പരിയാരം സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് സുറിയാനി പള്ളി കൂദാശ ഡിസംബർ 29 നും 30 നും നടക്കും. 29 ന് വൈകിട്ട് 4 മണിക്ക് പ.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മലങ്കര മാർത്തോമ സുറിയാനി സഭ മെത്രാപ്പോലീത്ത ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്,
ഡോ.ജോഷ്വാ മാർ നിക്കോദിമോസ് എന്നീ തിരുമേനിമാർക്ക് കൈതേപ്പാലം ജംഗ്ഷനിൽ പൗരസ്വീകരണം നൽകി ദേവാലയത്തിലേക്ക് ആനയിക്കും.
തുടർന്ന് സന്ധ്യാനമസ്കാരം, കൂദാശയുടെ ഒന്നാം ഭാഗം എന്നിവ നടക്കും. 30 ന് രാവിലെ 6.30ന് കാതോലിക്കാ ബാവയുടെ പ്രധാന കാർമ്മികത്വത്തിലും, മെത്രാപ്പോലീത്തമാരുടെ സഹ കാർമികത്വത്തിലും പ്രഭാത നമസ്കാരം, കൂദാശയുടെ രണ്ടാം ഭാഗം, വിശുദ്ധ കുർബാന ,ഉപഹാര സമർപ്പണം എന്നിവ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി രണ്ടിന് 3 മണിക്ക് പൊതുസമ്മേളനം
മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് എന്നിവർ പങ്കെടുക്കും. ജനുവരി 3, 4 തീയ്യതികളിൽ വൈകിട്ട് കൺവെൻഷൻ യോഗങ്ങൾ നടക്കും. ജനുവരി 5 ന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, പ്രദക്ഷിണം എന്നിവ നടക്കും. ജനുവരി 6ന്
രാവിലെ 6.30 ന് ദനഹാ പെരുന്നാൾ ശുശ്രൂഷകൾക്ക് ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും.
3.5 കോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ചിരിക്കുന്ന ദേവാലയത്തിൻ്റെ നിർമ്മാണ തുക പൂർണമായും ഇടവക ജനങ്ങളുടെ ദശാംശ സമർപ്പണത്തിലൂടെയാണ് കണ്ടെത്തിയത്. വികാരി ഫാ. കെ എം സഖറിയ കൂടത്തിങ്കൽ, ട്രസ്റ്റി എൻ വി വർഗീസ് നരിമറ്റത്തിൽ, സെക്രട്ടറി വിനീത് ഐപ്പ് ആലഞ്ചേരിൽ, കൂദാശ ജനറൽ കൺവീനർ കെ യു ബാബു തോമസ് കാലായിൽ പുത്തൻപുരയിൽ, നിർമ്മാണ കമ്മറ്റി ജനറൽ സെക്രട്ടറി കെ എൻ തോമസ് ചക്കുപുരയ്ക്കൽ, പ്രോഗ്രാം കൺവീനർ ജേക്കബ് ഫിലിപ്പ് കക്കുഴിയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.