അന്വേഷണ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികള്‍ തീരുമാനിക്കും; പി പി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല

തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചത്. പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർനടപടികള്‍ തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്.

Advertisements

ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി. അതിനിടെ പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു

Hot Topics

Related Articles