റവന്യൂ സർവേ ഉദ്യോഗസ്ഥരും കൂട്ട് നിന്നു; പരുന്തുംപാറയില്‍ നടന്നന്നത് വലിയ ഭൂമി കയ്യേറ്റമെന്ന് പ്രത്യേക അന്വേഷണ സംഘം

മൂന്നാർ: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നടന്നിരിക്കുന്നത് മൂന്നാറിനേക്കാള്‍ വലിയ ഭൂമി കയ്യേറ്റമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കയ്യേറ്റത്തിന് റവന്യൂ സർവേ ഉദ്യോഗസ്ഥർ കൂട്ടു നിന്നതായും ഐജി കെ.സേതുരാമൻ, മുൻ ഇടുക്കി ജില്ല കളക്ടർ എച്ച്‌. ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കയ്യേറ്റം മറച്ചു വയ്ക്കാൻ റവന്യൂ രേഖകള്‍ ഉദ്യോഗസ്ഥർ മനപൂർവം നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

Advertisements

രേഖകളിലുള്ളതിനേക്കാള്‍ ഭൂമി മിക്കവരുടെയും കൈവശമുണ്ടെന്നും ഡിജിറ്റല്‍ സർവേയില്‍ ഉള്‍പ്പെടുത്തി രേഖകള്‍ തരപ്പെടുത്താൻ നീക്കം നടക്കുന്നതായും റിപ്പോർട്ടിലുണ്ട്. അന്വേഷണത്തിനായി ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താൻ അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്. തുടർന്ന് ഹൈക്കോടതി നിയോഗിച്ച ഐജി കെ സേതുരാമൻറെയും മുൻ കളക്ടർ എച്ച്‌ ദിനേശൻറെയും നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. ഈ അന്വേഷണത്തിലാണ് പുരുന്തും പാറയിലെ വൻകിട കയ്യേറ്റവും ഉദ്യോഗസ്ഥരുടെ ക്രമക്കേടുകളും കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പീരുമേട് വില്ലേജിലെ 534 മഞ്ചുമല വില്ലേജിലെ 441 എന്നീ സർവേ നമ്പരിലുള്ള സ്ഥലത്താണ് വ്യാപകമായി കയ്യേറ്റം നടന്നത്. ഈ രണ്ടു വില്ലേജുകളിലെയും സർവേ നമ്പരുകള്‍ പരസ്പരം മാറ്റിയിട്ട് പട്ടയങ്ങള്‍ നല്‍കിയതായി റിപ്പോർട്ടില്‍ എടുത്തു പറയുന്നുണ്ട്. ഇവിടങ്ങളില്‍ വ്യാപകമായി കുന്നിടിച്ച്‌ നിരത്തി വൻകിട കെട്ടിടങ്ങള്‍ നിർമ്മിച്ചിട്ടുണ്ട്. കാലാകാലങ്ങളില്‍ വന്ന റവന്യൂ – സർവേ ഉദ്യോഗസ്ഥരുടെ സഹായങ്ങളും കയ്യേറ്റകാർക്ക് ലഭിച്ചിട്ടുണ്ട്. പുറമ്പോക്ക് ഭൂമി പതിച്ച്‌ നല്‍കാൻ പാടില്ലെന്ന ചട്ടവും നാലേക്കറില്‍ കൂടുതല്‍ പട്ടയം അനുവദിക്കരുതെന്ന നിയമവും ഉദ്യോഗസ്ഥർ ലംഘിച്ചു.

പതിച്ചു നല്‍കിയ ഭൂമിയേക്കാള്‍ അധികം സ്ഥലം മിക്കവരും കൈവശം വച്ചിട്ടുണ്ട്. അതിനാല്‍ കൈവശമുള്ള ഭൂമിയുടെ അതിരുകള്‍ പട്ടയം നല്‍കിയ ഭൂമിയുടെ സ്കെച്ചുമായി യോജിക്കുന്നില്ല. പട്ടയും നല്‍കുന്നതിന് ആധാരമായ രജിസ്റ്ററുകള്‍ താലൂക്ക് ഓഫീസില്‍ നിന്നും നശിപ്പിക്കപ്പെട്ടത് കയ്യേറ്റക്കാരെ സഹായിക്കാനാണെന്നാണ് സംഘത്തിൻറെ കണ്ടെത്തല്‍. സർക്കാർ ഭൂമി അതിര് തിരിച്ചിടാത്തത് കയ്യേറ്റക്കാർക്ക് ഗുണകരമായി. രണ്ടു വില്ലേജുകളിലും ഡിജിറ്റല്‍ സർവ്വേ നടക്കുന്നതിനാല്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ഇതിലുള്‍പ്പെടുത്തി റെക്കോർഡുകള്‍ തരപ്പെടുത്താനുള്ള ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.