മുംബൈ: ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തി ഷാരൂഖ് ചിത്രം പത്താൻ. റിലീസ് ദിനത്തിൽ 57 കോടിയെന്ന വമ്ബൻ കളക്ഷൻ നേടിയ ചിത്രം ഇതുവരെയുള്ള ബോളിവുഡിലെ എല്ലാ പ്രധാന റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു. ആമിർഖാൻ ചിത്രം ദംഗൽ നേടിയ 387.38 കോടി രൂപയുടെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമെന്ന് റെക്കോർഡ് പത്താൻ മറികടക്കുമെന്നാണ് റിപ്പോർട്ട്.
ബോളിവുഡിലെ ഏറ്റവും ഉയർന്ന ആദ്യ മൂന്ന് ദിന കളക്ഷൻ (166.75 കോടി) ആദ്യ ഏഴ് ദിവസത്തെ ഏറ്റവും ഉയർന്ന വരുമാനം (330.25 കോടി) ഒരു ഹിന്ദി സിനിമയുടെ എക്കാലത്തെയും വലിയ ഒറ്റ ദിവസത്തെ വരുമാനം (2023 റിപ്പബ്ലിക് ദിനത്തിൽ 70.50 കോടി രൂപ) തുടങ്ങിയ റെക്കോർഡുകൾ പത്താൻ ഇതിനോടകം സ്വന്തം പേരിലാക്കി കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദംഗൽ ( 387.38 കോടി രൂപ) ഒഴികെ 300 കോടി ക്ലബ്ബിൽ ഇടം നേടിയ മറ്റ് ചിത്രങ്ങളായ സഞ്ജു ( 342.53 കോടി), പികെ (340.80 കോടി), ടൈഗർ സിന്ദാ ഹേ (339.25 കോടി), ബജ്റംഗി ഭായിജാൻ ( 321 കോടി), വാർ (318 കോടി), പദ്മാവത് (302.15 കോടി), സുൽത്താൻ ( 301.50 കോടി) എന്നി സിനിമകളുടെ ആഗോള കളക്ഷൻ പത്താൻ മറികടന്നു കഴിഞ്ഞു.
നിലവിൽ 377 കോടി രൂപയ്ക്ക് മുകളിൽ നിൽക്കുന്ന പത്താൻ അധികം വൈകാതെ തന്നെ ദംഗലിനെ മറികടന്ന് ബോളിവുഡിലെ എക്കാലത്തെയും മികച്ച ഗ്രോസറായി മാറുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.