പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം ; മരിച്ചത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന്‍

പത്തനംതിട്ട : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് അപകടത്തില്‍ മരിച്ചു. കുമ്പഴ റാന്നി റൂട്ടില്‍ ലോറിയും കാറും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പത്തനംതിട്ട അഗ്‌നിശമനസേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍കുടുങ്ങിയ ആളിനെ പുറത്ത് എടുത്തത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലാണ്.അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ 45 മിനിറ്റോളം ഗതാഗതകുരുക്കുണ്ടായി. ഇത് പിന്നീട് പുനഃസ്ഥാപിച്ചു.

Advertisements

Hot Topics

Related Articles