അടൂർ : ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയ കുടുംബശ്രീ കൂട്ടായ്മയില്‍ സമൂഹത്തിന്റെ എല്ലാ രംഗത്തും വന്‍ മുന്നേറ്റം സൃഷ്ടിച്ച് കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ ആയി മാറി. പള്ളിക്കല്‍ പഞ്ചായത്തിലെ കൊല്ലായ്ക്കല്‍ ഇരുപതാം വാര്‍ഡിലെ ടേക്ക് എ ബ്രേയ്ക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള മിഷന്‍ പ്രോജക്ടില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും ഉപയോഗിക്കത്തക്ക വിധത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഉള്ള ശുചിമുറിയും ലഘുഭക്ഷണശാലയും, റ്റീ സ്റ്റാള്‍ ആന്‍ഡ് കൂള്‍ ബാര്‍ അടക്കം ഉള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്. പള്ളിക്കല്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതം, കുടുംബശ്രീ, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായാണ് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. വിനേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന റെജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. എച്ച്. സെലീന, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍. ദിന്‍രാജ്, സുപ്രഭ, ജി. സുമേഷ്, സണ്ണി ജോണ്‍, മുണ്ടപ്പള്ളി സുഭാഷ്, എസ്. ശ്രീജ, രഞ്ജിനി കൃഷ്ണകുമാര്‍, അംബിക, വത്സല, ഗിരിജാകുമാരി, ആര്യാ ദിന്‍രാജ്, സരള വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
Advertisements