ഐ എൻ എൽ ജില്ലാ കമ്മിറ്റി രൂപീകരണ കൺവെൻഷൻ
പത്തനംതിട്ടയിൽ

പത്തനംതിട്ട : ഐ എൻ എൽ ജില്ലാ കമ്മിറ്റി രൂപീകരണ കൺവെൻഷൻ
പത്തനംതിട്ട ടൗൺ ഹാളിൽ നടന്നു. അറുപത്തിയെട്ടു പേർ പങ്കെടുത്ത കൺവെൻഷനിൽ രജ്ഞിത്ത് ചാക്കോ പ്രസിഡണ്ടും വത്സമ്മ ശശി ജന.സെക്രട്ടറിയും മുത്തുസ്വാമി ട്രഷററുമായ പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു . റെജി എന്ന കർമ്മാജിയെ സംസ്ഥാന പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുത്തു. മെയ് 12ന് കോഴിക്കോട് നടക്കുന്ന സെക്കുലർ ഇന്ത്യ റാലിയിൽ പത്തനംതിട്ട ജില്ലയിൽ നിന്ന് ചുരുങ്ങിയത് 150 പേർ പങ്കെടുക്കും. ജില്ലാ കമ്മിറ്റി രൂപീകരണത്തിലും കൺവെൻഷനിലും സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ പി ഇസ്മായിൽ, വൈസ് പ്രസിഡണ്ട് എച്ച് മുഹമ്മദലി, അഡ്വ. മനോജ് സി നായർ , വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സനൽ കുമാർ, സെക്രട്ടറി ഖാലിദ് മഞ്ചേരി ,കോട്ടയം ജില്ലാ പ്രസിഡണ്ട് സലീം വാഴമറ്റം, വെമ്പായം നസീർ എന്നിവരും സംബന്ധിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.