പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ട് തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 18 പേരടങ്ങുന്ന തീർത്ഥാടകസംഘം ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. വലിയ ഗർത്തമുള്ള ഭാഗത്തേക്കാണ് മറിഞ്ഞ വാഹനം ബാരിയറില്‍ തങ്ങിനില്‍ക്കുകയായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്.

Advertisements

രണ്ട് പേർക്ക് അപകടത്തില്‍ പരിക്കേറ്റു. തൂത്തുക്കുടി സ്വദേശികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവർക്ക് ഗുരുതരമല്ല. പതിവായി അപകടമുണ്ടാകുന്ന ബ്ലാക്ക് സ്പോട്ടാണ് വിളക്കുവഞ്ചി. പൊലീസ് ഇവിടെ പ്രത്യേക എയ്ഡ് പോസ്റ്റ് സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ട് തന്നെ അപകടമുണ്ടായ ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസ് വാഹനത്തില്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മേഖലയില്‍ കുറച്ചുകൂടി സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.