പത്തനംതിട്ട : മുനമ്പം ഭൂമിയിൽ കുടിയിറക്കു ഭീഷണി നേരിടുന്ന ജനങ്ങൾ നടത്തുന്ന സമരത്തിന് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സമാധാന അന്തരീക്ഷം നിലനിർത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് ജില്ലാ പ്രസിഡന്റ് സജി അലക്സ് പറഞ്ഞു. ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ ജ്വാലാ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നതാധികാര സമിതി അംഗം ഉഷാലയം ശിവരാജൻ,സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ഡോ. വർഗ്ഗീസ് പേരയിൽ, ജോർജ്ജ് ഏബ്രഹാം, ഫാ സ്കോട്ട് സ്ലീബാ പുളി മുടൻ, കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി.വി. വർഗ്ഗീസ്,സാം കുളപ്പള്ളി, റഷീദ് മുളന്തറ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ജേക്കബ് ഇരട്ട പുളിക്കൻ, മാത്യു മരോട്ടി മൂട്ടിൽ, ജറി അലക്സ്, തോമസ് മോഡി, അഡ്വ ബിജോയി തോമസ്, ഏബ്രഹാം തോമസ്, തോമസ് മാത്യു ഏഴംകുളം, തോമസ് വർഗ്ഗീസ്, രാധാകൃഷ്ണൻ നായർ,ജോൺ വി തോമസ്, അഡ്വ ബോബി കാക്കനാംപള്ളി, ചെറിയാൻ കോശി,എം.സി.ജയകുമാർ, അജി പാണ്ടിക്കുടി, ആനീശ്ലീബ, ശോഭാ ചാർലി, ഷിബു കുന്നപ്പുഴ, ഹാൻലി ജോൺ,ലിനു വി ഡേവിഡ്, മനോജ് കുഴിയിൽ, സന്തോഷ് കുമാർ വി കെ, ഷിബു സി സാം,പോൾ മാത്യു, ജയിംസ് തോമസ്,കുഞ്ഞുമോൻ കെങ്കിരേത്ത്,വി.സി.തോമസ, തോമസ് കുന്നത്ത്, ഭരത് വാഴുവേലിൽ,എ.ജെ സൈമൺ, രാജൻ കെ മാത്യു, തമ്പു പനോടിൽ, രാജപ്പൻ നായർ നാരങ്ങാനം,റജി വാലേ പറമ്പിൽ, സിജു അമ്പാട്ടുപറമ്പിൽ, വിനോദ് ജി.നായർ, ഏബ്രഹാം കുരുവിള,ഈ.എം ജോൺ, സണ്ണി ജോർജ്ജ്,എന്നിവർ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ എത്തിയത്. നരേന്ദ്രനാഥ്, അശോകൻ കൊടുമുടി, ഷിബു കോയിക്കലേത്ത്, രാജു ഫിലിപ്പ്, പി.സി. രാജു, അഭിജിത്ത് വിഷ്ണു, അനൂപ് കണ്ണാറ,പി.എം. നഹാസ്, രാമകൃഷ്ണൻ ആർ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.