പത്തനംതിട്ട നഗരസഭ അംഗവും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണുമായിരുന്ന ഇന്ദിരാ മണിയമ്മ

തിരുവല്ല : പത്തനംതിട്ട നഗരസഭ 15-ാം വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണുമായിരുന്ന ഇന്ദിരാ മണിയമ്മ നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് മുത്തൂറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം പിന്നീട്. കോണ്‍ഗ്രസ് പ്രവര്‍ത്തകയും അംഗന്‍വാടി വര്‍ക്കറുമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ചാണ് വിജയിച്ചത്. പിന്നീട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു ഭരണത്തില്‍ പങ്കാളിയായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ലഭിച്ചു. നഗരസഭ അടുത്ത മാസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിന്റെ തിരക്കുകള്‍ക്കിടെയാണ് മരണം. സംഘാടക സമിതിയില്‍ ഹോസ്പിറ്റാലിറ്റി കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisements

Hot Topics

Related Articles