പട്ടാമ്പി : ഇത് കുമ്ബളങ്ങി നൈറ്റ്സിലെ സൈക്കോ ഷമ്മിയല്ല, പട്ടാമ്പിക്കടുത്ത് അണ്ടലാടി സ്വദേശി ഷമ്മിയാണ്. പട്ടാമ്പിയിലെ തകര്‍ന്ന റോഡുകളോടുള്ള അധികാരികളുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ് ഷമ്മി റോഡിലിറങ്ങിയത്. കുഴിയിലെ ചളിവെള്ളം കോരി കുളിച്ചായിരുന്നു ഷമ്മിയുടെ ഒറ്റയാള്‍ പോരാട്ടം. മേലേ പട്ടാമ്പി കല്‍പക സ്ട്രീറ്റില്‍ വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു പ്രതിഷേധം.മേലേ പട്ടാമ്പിയിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് താനെന്നും നിത്യേന ഈ കുഴി താണ്ടിയുള്ള ദുരിത യാത്രയില്‍ മനം മടുത്താണ് അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ പുതിയ സമരമാര്‍ഗം സ്വീകരിച്ചതെന്നും ഷമ്മി പറയുന്നു.റോഡിലെ കുഴി മാത്രമടച്ചുള്ള തരികിടപ്പണി പോരാ, പൊളിഞ്ഞ ഭാഗം പൂര്‍ണമായും പൊളിച്ചെടുത്ത് ഉറപ്പോടെ പണിയണമെന്നും ഷമ്മി ആവശ്യപ്പെടുന്നു.ഹൈകോടതി ഇക്കാര്യത്തില്‍ ഇടപെട്ട് തീരുമാനമുണ്ടാക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം -ഷമ്മിയുടെ ആവശ്യങ്ങള്‍ പരിമിതമാണ്.
റോഡിന്റെ ദുരവസ്ഥക്ക് കാരണം ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ചോദ്യമുയര്‍ത്തിയുള്ള പ്ലക്കാര്‍ഡ് കുഴിയില്‍ സ്ഥാപിച്ചശേഷമായിരുന്നു മടക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേലേ പട്ടാമ്ബിയിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് താനെന്നും നിത്യേന ഈ കുഴി താണ്ടിയുള്ള ദുരിത യാത്രയില്‍ മനം മടുത്താണ് അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ പുതിയ സമരമാര്‍ഗം സ്വീകരിച്ചതെന്നും ഷമ്മി പറയുന്നു.റോഡിലെ കുഴി മാത്രമടച്ചുള്ള തരികിടപ്പണി പോരാ, പൊളിഞ്ഞ ഭാഗം പൂര്‍ണമായും പൊളിച്ചെടുത്ത് ഉറപ്പോടെ പണിയണമെന്നും ഷമ്മി ആവശ്യപ്പെടുന്നു.
ഹൈകോടതി ഇക്കാര്യത്തില്‍ ഇടപെട്ട് തീരുമാനമുണ്ടാക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം -ഷമ്മിയുടെ ആവശ്യങ്ങള്‍ പരിമിതമാണ്.റോഡിന്റെ ദുരവസ്ഥക്ക് കാരണം ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ചോദ്യമുയര്‍ത്തിയുള്ള പ്ലക്കാര്‍ഡ് കുഴിയില്‍ സ്ഥാപിച്ചശേഷമായിരുന്നു മടക്കം.