പത്തനംതിട്ട ജില്ലയിൽ ഗർഭിണികൾക്കുളള കോവിഡ് വാക്‌സിനേഷൻആശങ്ക വേണ്ട: ഡി.എം.ഒ

പത്തനംതിട്ട: സംസ്ഥാനതലത്തിൽ കോവിഡ് വാക്‌സിനേഷനിൽ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്താണെങ്കിലും ഗർഭിണികൾക്കായുളള വാക്‌സിനേഷനിൽ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ജില്ലാ മെഡിക്കൽ ഒഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ പറഞ്ഞു. വാക്‌സിനെടുത്താൽ എന്തെങ്കിലും ബുദ്ധിമുട്ടുകളോ അപകടമോ ഉണ്ടാകുമോയെന്ന് പേടിച്ച് ഗർഭിണികൾ വാക്‌സിനെടുക്കാൻ മടിക്കുന്നതായി കാണുന്നു. ജില്ലയിൽ 7035 ഗർഭിണികൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിൽ രണ്ടു ഡോസും എടുത്തവർ 1751 പേർ മാത്രമാണ്. 3286 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

Advertisements

കോവിഡ് വാക്‌സിൻ ഗർഭിണികൾക്കും ഗർഭസ്ഥ ശിശുവിനും സുരക്ഷിതമാണ്. ഇതുമൂലം ഒരുതരത്തിലുമുളള പാർശ്വഫലങ്ങളും അമ്മയ്ക്കോ, കുഞ്ഞിനോ ഉണ്ടാകുന്നില്ല. കോവിഡ് രോഗബാധ സമൂഹത്തിൽ നിലനിൽക്കുന്ന സഹചര്യത്തിൽ വാക്‌സിനെടുക്കുന്നത് മൂലം രോഗം ഗുരുതരമാകുന്നതും കൂടുതൽ സങ്കീർണതകളിലേക്ക് പോകുന്നതും തടയുന്നു. അതിനാൽ ഇനിയും വാക്‌സിനെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. വാക്‌സിൻ എടുത്താലും മാസ്‌ക് ധരിക്കുക, കൈകൾ ഇടക്കിടെ കഴുകുക, ശാരീരിക അകലം പാലിക്കുക, തിരക്കുളള സ്ഥലങ്ങൾ ഒഴിവാക്കുക, തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാർഗങ്ങൾ എല്ലാവരും പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.