പത്തനം തിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത് എം.ജി. കണ്ണൻ അന്തരിച്ചു

പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത് എം.ജി. കണ്ണൻ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഇന്നലെ വൈകുന്നേരം ഒരു മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻതന്നെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നു രാവിലെ അന്ത്യം സംഭവിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്. 2005 ൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വർഷങ്ങളിൽ ജില്ലാ പഞ്ചായത്തംഗമായി പ്രവർത്തിച്ചു. ആദ്യം ഇലന്തൂരിൽ നിന്നും പിന്നീട് റാന്നി അങ്ങാടിയിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കണ്ണൻ നേടിയത് മികച്ച വിജയമാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന കണ്ണൻ ഇടക്കാലത്ത് ആക്ടിംഗ് പ്രസിഡന്റായും പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ അടൂരിലെ സ്ഥാനാർത്ഥിയുമായിരുന്നു. 2011-13 ൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് അസംബ്ലി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ; സജിതാമോൾ, മക്കൾ; ശിവ കിരൺ, ശിവ ഹർഷൻ.

Advertisements

Hot Topics

Related Articles