ഇങ്ങനെയായാല്‍ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമര്‍ശനമല്ല പ്രോത്സാഹനമെന്ന് അനിതയും

അമരാവതി: അന്ധ്ര പ്രദേശില്‍ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കുമെന്നുമാണ് പവൻ കല്യാണ്‍ പറഞ്ഞത്. ഉപമുഖ്യമന്ത്രിയുടെ വാക്കുകള്‍ വിമർശനമായല്ല പ്രോത്സാഹനമായാണ് താൻ കാണുന്നതെന്ന് അനിത പ്രതികരിച്ചു.

Advertisements

ആന്ധ്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിക്ക് ഉപമുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പവൻ കല്യാണിന്‍റെ രൂക്ഷമായ പ്രതികരണത്തിന് പ്രകോപിതയാവാതെയാണ് അനിത മറുപടി നല്‍കിയത്. ഒരു പ്രത്യേക ജാതിയില്‍പ്പെട്ടയാളാണെങ്കില്‍ നിങ്ങള്‍ അറസ്റ്റ് ചെയ്യില്ലേ എന്നാണ് പവൻ കല്യാണ്‍ ചോദിച്ചത്. താൻ അദ്ദേഹത്തിന്‍റെ പ്രതികരണം പോസിറ്റീവായാണ് എടുക്കുന്നതെന്ന് അനിത മറുപടി നല്‍കി. തന്‍റേത് നിർണായകമായ വകുപ്പാണ്. കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാനുള്ള പിന്തുണയാണ് പവൻ കല്യാണ്‍ നല്‍കുന്നതെന്ന് അനിത പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്‍റെ രാജി ആവശ്യപ്പെടുന്ന വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി നേതാവ് റോജ ഉള്‍പ്പെടെയുള്ളവർക്ക് പവൻ കല്യാണ്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലായിട്ടില്ലെന്നും അനിത പറഞ്ഞു. തന്നെ കുറിച്ച്‌ എന്തോ പറഞ്ഞെന്ന ആവേശത്തിലാണ് അവരെന്നും അനിത പ്രതികരിച്ചു. പവൻ കല്യാണ്‍ കഴിഞ്ഞ ദിവസം നിയോജക മണ്ഡലത്തില്‍ റാലിയില്‍ സംസാരിക്കുമ്പോഴാണ് ക്രമസമാധാന നില മെച്ചപ്പെട്ടില്ലെങ്കില്‍ താൻ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞത്.

“നിങ്ങള്‍ ആഭ്യന്തര മന്ത്രിയാണ്. ചുമതലകള്‍ നന്നായി നിറവേറ്റിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാൻ ഞാൻ നിർബന്ധിതനാകും” എന്നാണ് പവൻ കല്യാണ്‍ പറഞ്ഞത്. കുറ്റകൃത്യങ്ങള്‍ അടിച്ചമർത്തുന്ന കാര്യത്തില്‍ യോഗി ആദിത്യനാഥിനെപ്പോലെ ആവണം. എംഎല്‍എമാർ വോട്ട് ചോദിക്കാൻ മാത്രമല്ല ഇവിടെയുള്ളത്. നിങ്ങള്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. എല്ലാവരും ചിന്തിക്കണമെന്ന് പവൻ കല്യാണ്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.