കണ്ണൂർ: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്പലം ബീച്ചില്‍ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണിതെന്ന് എസ്എഫ്ഐ പ്രതികരിച്ചു.
Advertisements
സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവര്‍ണറുടെ കോലം കത്തിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയര്‍ത്തുന്നത്.
സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ശക്തികളെ തിരികിക്കയറ്റാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ വന്‍ പ്രതിഷേധമാണ് നടത്തുന്നത്.