കോഴിക്കോട്: പയ്യോളിയില്‍ ഒന്നരവയുള്ള കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയില്‍ താഴെ അയിഷ ഷിയ ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതിനിടെ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമ്മ ഫായിസ (28) യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ഉമ്മ പയ്യോളി പൊലീസിന്റെ കസ്റ്റഡിയിലാണ്. മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇവരെ കോഴിക്കോട്ടെ മാനസീക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.