കാരാപ്പുഴ:സന്തോഷ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകൻ കൊടുപ്പുന്ന മുട്ടശ്ശേരിൽ കുടുംബാംഗം ഗുരു നിവാസിൽ മാധവ പണിക്കർ ഭാസുരാംഗൻ (94) നിര്യാതനായി. സംസ്കാരം ഏപ്രിൽ 19 ബുധനാഴ്ച 12 ന് മുട്ടമ്പലം മുൻസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ. ആദ്യകാല കമ്മ്യൂണിസ്റ്റും ഓൾ കേരള അബ്കാരി അസോസിയേഷൻ മുൻ പ്രസിഡൻ്റുമാണ്. ഭാര്യ. രാമങ്കരി വേഴപ്ര കറുകശ്ശേരിയിൽ അഞ്ചിൽ പരേതയായ പൊന്നമ്മ. മക്കൾ. ശ്രീകുമാർ(പയനിയർ പോളിമേഴ്സ്, ഏറ്റുമാനൂർ), പ്രേംകുമാർ (സന്തോഷ് ബിൽഡേഴ്സ്, ബെംഗളൂരു), രാജേഷ് (സന്തോഷ് ഗ്രൂപ്പ്, കോട്ടയം), ശ്രീദേവി, പരേതനായ സന്തോഷ്. മരുമക്കൾ. സജില (പള്ളത്താന, കൊച്ചി), അമ്പിളി (കിഴക്കേക്കര, പുതുപ്പള്ളി), ഡോ.സജിത (അമൃത ഹോസ്പിറ്റൽ, ഇടപ്പള്ളി), ബൈജു മണിയാലിൽ (ഗോൾഡൻ ഗേറ്റ് ഷർട്ട്സ്, പെരുമ്പാവൂർ).