കോട്ടയം: ചാനല്‍ ചർച്ചയില്‍ നടത്തിയ പരാമർശത്തിന്റെ പേരിലെടുത്ത കേസില്‍ ബിജെപി നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. പി.സി ജോർജ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്.
Advertisements
യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പി.സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഈ മാസം 18 ന് മുൻകൂർ ജാമ്യാപേക്ഷയില്‍ തീർപ്പാകും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം നല്‍കിയത്.