വിദ്വേഷ പരാമർശ കേസ്; പിസി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി: മുസ്ലിം വിദ്വേഷ പരാമർശ കേസില്‍ പി സി ജോർജിന് ആശ്വാസം. കേസില്‍ പിസി ജോര്‍ജ് നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ പൊലീസിനോട് കോടതി വിശദീകരണം തേടി.

Advertisements

പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി തള്ളിയിരുന്നു.നാലു തവണ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചശേഷമാണ് ഇന്നലെ കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജി തള്ളിയതോടെ ഇന്ന് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Hot Topics

Related Articles