ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി.സി ജോർജ് കീഴടങ്ങി

മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവ് പി.സി ജോർജ് കോടതിയിൽ കീഴടങ്ങി.
ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പി.സി ജോർജ് കീഴടങ്ങിയത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് പി.സി ജോർജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്.

Advertisements

ബിജെപി നേതാക്കൾക്കൊപ്പം എത്തിയായിരുന്നു കീഴടങ്ങൽ. കീഴടങ്ങിൽ അല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല എന്ന് നിയമോപദേശം കിട്ടിയതോടെയിരുന്നു പി.സി ജോർജ് കോടതിയിൽ നേരിട്ട് എത്തിയത്.

Hot Topics

Related Articles