പീച്ചി റോഡ് ജംഗ്ഷനില്‍ വാക്കുതർക്കം; യുവാക്കൾക്ക് വെട്ടേറ്റു

തൃശൂര്‍ : പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. രാത്രി ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിൻസ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

Advertisements

പ്രജോദിനെ ജൂബിലി മിഷൻ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Hot Topics

Related Articles