പീരുമേട് താലൂക്ക് വികസന സമിതി യോഗം ചേർന്നു

പീരുമേട് : പീരുമേട് താലൂക്ക് വികസന സമിതിയുടെ യേഗം ചേർന്നു. പീരുമേട് എം എൽ എ വാഴൂർ സോമൻ അധ്യക്ഷത വഹിച്ചു. പ്രധാനമായും എൻ എച്ചിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന തീരുമാനം ഉടൻ നടപ്പാക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. കൂടാതെ ദേശീയ പാതയിലെ കാടുകൾ വെട്ടുന്നതിന് ടെൻഡർ ആയന്നും ഉടൻ നടപടി എടുക്കുമെന്നും എഞ്ചിനിയർ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കാടുകൾ വെട്ടിയിട്ടില്ല എന്ന വാദത്തെ സഭ അംഗീകരിച്ചില്ല. ദേശീയ പാതയോരത്തെ കാടു വെട്ടിയതിന് പണം മാറിയതായി വിവരാവകാശ മറുപടി ലഭിച്ചിട്ടുണ്ടന്ന് അബ്ദുൽ സമദ് അറിയിച്ചു. ദേശീയ പാത കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ നൽകുമെന്ന് എഡിഎം ഷൈജു പി ജേക്കബ് ഉറപ്പ് നൽകി. വണ്ടി പെരിയാർ എക്സൈസിന് നൽകിയ 40 സെന്റ് സ്ഥലം ഹജ് തീർത്ഥാടകർക്കുള്ള കേന്ദ്രമായി മാറ്റുമെന്ന് എം എൽ എ പറഞ്ഞു വണ്ടി പെരിയാർ പഴയ പാലം പൈതൃക സ്വത്തായി കരുതുമെന്നും പുതിയ പാലത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവ്വകക്ഷി യോഗം വിളിക്കാൻ വണ്ടി പെരിയാർ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ചുരക്കുളം ആറ് കൈയ്യേറി അനധികൃത നിർമാണം നടത്തുന്നത് അന്വേഷിക്കാൻ ഇറിഗേഷൻ വകുപ്പിനെയും സർവേ നമ്പർ 718,721 ലെ അപാകതകൾ പരിഹരിക്കാൻ മഞ്ചു മല, പെരിയാർ വില്ലേജുകളെയും ചുമതലപെടുത്തി. കൊക്കയാർ പഞ്ചായത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വാസസ്ഥലം ഉടൻ നൽകുമെന്നും അപകട സ്ഥിതിയിലുള്ള പാറയും ജല സ്ത്രോതസുകളിലുള്ള മണ്ണും കല്ലും ഉടൻ നീക്കം ചെയ്യുമെന്ന് എഡിഎമും തഹസിൽദാരും പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ വനത്തിൽ കഴിഞ്ഞിരുന്ന മലമ്പണ്ടാര വിഭാഗത്തിലുള്ള രണ്ട് കുടുംബങ്ങളെ ഗ്ലൻ മേരിയിൽ ഏറെറടുത്ത സ്ഥലത്ത് വീട് പണിത് മാറ്റി പാർപ്പിക്കുമെന്ന് എം എൽ എ യും തഹസിൽദാരും പറഞ്ഞു. മഴക്കാല പൂർവ്വ ശുചികരണപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് ധാരണയായി. യോഗത്തിൽ ഏഡി എം ഷൈജു പി ജേക്കബ്, ബ്ലോക്ക് പ്രസിഡന്റ് പി.എം നൗഷാദ്, തഹസിൽദാർ എസ് വിജയലാൽ
എൽ ആർ തഹസിൽദാർ പി എസ് സുനിൽകുമാർ , എൽ എ തഹസിൽദാർ ഇഎം റജി, ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. ബിനു, കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ , കൊക്കയാർ പഞ്ചായത്ത് പ്രസിസന്റ് പ്രിയ, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു , ഉപ്പു തറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ്, വണ്ടി പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ എന്നിവരെ കൂടാതെ വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles