പീരുമേട് : കാലവർഷം ശക്തിപ്രാപിച്ചതോടെ തോട്ട മേഖലയിലെ ലയങ്ങളുടെ സ്ഥിതി വിലയിരുത്താൻ പീരുമേട് തഹസിൽദാർ തോട്ടമുടമകളുടെ അടിയന്തിര യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കോഴിക്കാനത്ത് ലയം തകർന്ന് ഒരു സ്ത്രി മരിച്ചിരുന്നു. താലൂക്കിലെ മിക്ക തോട്ടങ്ങളിലെയും സ്ഥിതി അതിദയനിയമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തഹസിൽദാർ, പ്ലാൻ ന്റേഷൻ ഇൻസ്പെക്ടർ , വില്ലേജാഫിസർമാർ എന്നിവരുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ തോട്ടങ്ങൾ സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാർ കെ.എസ് വിജയലാൽ ഉടമകളുടെ യോഗം വിളിച്ചത്. ആർഡിഒ കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. അടിയന്തിരമായി ലയങ്ങളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കണമെന്നും താമസയോഗ്യമല്ലാത്ത ലയങ്ങളിൽ നിന്ന് തൊഴിലാളികളെ മറ്റു വാസയോഗ്യമായ ഇടത്തേക്ക് മാറ്റണമെന്നും കർശന നിർദേശം ഭരണകൂടം തോട്ടം ഉടമകൾക്ക് നൽകി.
കാലാവസ്ഥ അനുകൂലമാകുന്നതു വരെ ഏലം, കാപ്പി, റബർ കൃഷി തോട്ടങ്ങളിൽ തൊഴിലെടുപ്പിക്കരുതെന്നും കൂടാതെ തൊഴിലാളികൾക്ക് നൽകാനുള്ള ആനുകുല്യങ്ങൾ താമസംവിനാ നൽകണമെന്നും
നിർദേശം നൽകി.
പീരുമേട്, കുമളി , വണ്ടി പെരിയാർ, പെരുവന്താനം സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർ വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ ,പ്ലാൻ ന്റേഷൻ ഇൻസ്പെക്ടർ, ലേബർ ഓഫിസർ , ഫയർഫോഴ്സ് ഉദ്ദ്യോഗസ്ഥർ എന്നിവരെ കൂടാതെ വിവിധ കമ്പനികളെ പ്രതിനിധികരിച്ച് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
പീരുമേട് തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി വിലയിരുത്താൻ ഉടമകളുടെ യോഗം വിളിച്ചു
Advertisements