പീരുമേട്: പീരുമേടിനെ വിദ്യാഭ്യാസ ഹബ്ബ് ആക്കണം എന്നതാണ് തന്റെ സ്വപ്നമെന്ന് പീരുമേട് എം എൽ എ വാഴൂർ സോമൻ . തുടക്കമെന്ന നിലയിൽ വാഗമൺ ഡയറി സയൻസ് കോളജിന് പത്ത് കോടി രൂപ അനുവദിച്ചതായി എം എൽ എ പറഞ്ഞു. കുട്ടിക്കാനം എം ബി സി കോളജിന്റെ നേതൃത്വത്തിൽ തോട്ട മേഖലയിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ വിളിച്ചു ചേർത്ത യോഗത്തിലാണ് എംഎൽഎ ഈ കാര്യം പറഞ്ഞത്.
Advertisements