പീരുമേട്: ട്രഷറി അടിസ്ഥാന സൗകര്യവികസന പദ്ധതിയിൽ പെടുത്തി നിർമിച്ച പീരുമേട് സബ് ട്രഷറിയുടെ പുതിയെ കെട്ടിടം ഉത്ഘാടനം ചെയ്തു. ശരിയാഴ്ച രാവിലെ പത്തു മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉത്ഘാടന കർമ്മം നിർവഹിച്ചു. പീരുമേട് എം എൽ എ വാഴൂർ സോമൻ അധ്യക്ഷത വഹിച്ചു.
ഒരു കോടി നാൽപത് ലക്ഷം രൂപ മുതൽ മുടക്കിലാണ് പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. ആധുനിക സൗകര്യത്തോടു കൂടിയ കെട്ടിട നിർമാണം വയോജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് പി.എം നൗഷാദ്, ട്രാക്കോ കേബിൾ ചെയർമാൻ അലക്സ് കോഴിമല, ബ്ലോക്ക് മെമ്പർ കെ.ടി ബിനു, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സാബു, ഡോമിന സജി, പ്രിയ മോഹൻ, കെ.എം ഉഷ, പഞ്ചായത്ത് മെമ്പർമാരായ ആർ.ദിനേശൻ , ലക്മി ഹെലൻ, എ.രാമൻ, തോമസ് , ട്രഷറി വകുപ് ഡയറക്ടർ വി സാജൻ, കെ.പി ബിജുമോൻ, കെ.ബിജു എന്നിവരെ കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.