പീരുമേട് തിരഞ്ഞെടുപ്പ് കേസ്; വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ വാഴൂർ സോമൻ എംഎല്‍എയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

Advertisements

എല്‍ഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്‍റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നല്‍കിയിരുന്നത്. വാഴൂർ സോമന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂർണമെന്നായിരുന്നു ആരോപണം. എന്നാല്‍ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങള്‍ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂർ സോമൻ കോടതിയില്‍ സ്വീകരിച്ച നിലപാട്. വിധി നിർഭാഗ്യകരമെന്ന് ഹരജിക്കാരൻ സിറിയക് തോമസ് പ്രതികരിച്ചു. വിധിപ്പകർപ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.