ദില്ലി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പരിഗണിച്ച് പലിശനിരക്ക് തീരുമാനിക്കുന്നത് തെറ്റായ സിദ്ധാന്തമാണെന്നും, പണനയം തീരുമാനിക്കുന്നതിനായി ഡിസംബറില്‍ ചേരുന്ന യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് റിസർവ് ബാങ്ക് പരിഗണിക്കണമെന്നും പീയൂഷ് ഗോയല്‍ ആർബിഐയോട് അഭ്യർത്ഥിച്ചു.
മോദി സർക്കാറിന് കീഴില്‍ വിലക്കയറ്റം സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും ഗോയല്‍ പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയിലല്ല മറിച്ച് വ്യക്തിപരമായ അഭിപ്രായമാണിതെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം. ചടങ്ങില് പങ്കെടുത്ത ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഡിസംബറിലെ യോഗത്തില് ആർബിഐ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം രാജ്യത്ത് പണപ്പെരുപ്പം പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിനാല്‍ റിസർവ് ബാങ്ക് പിലശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകള്‍. കേന്ദ്രസർക്കാറിനെതിരെ ഇത് പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന.