കണ്ണൂർ: വിമുക്ത ഭടനായ വയോധികനെ അടച്ചിട്ട മുറിയില്‍ മദ്യം ദേഹത്തൊഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോം പെരുന്തട്ടപൊറക്കുന്ന് റേഷന്‍ പീടികക്ക് സമീപം താമസിക്കുന്ന പോത്തേര ചന്തുക്കുട്ടി നമ്പ്യാരെ (76) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ അകത്ത് നിന്നും പൂട്ടിയ കിടപ്പുമുറിയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ബന്ധുക്കള്‍ പെരിങ്ങോം ഫയര്‍സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.പുലര്‍ച്ചെ 1.25 ഓടെ ഫയര്സ്റ്റേഷന് ഓഫീസര്‍ പി.വി അശോകന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അകത്ത് നിന്നും പൂട്ടിയ കിടപ്പുമുറി തകര്‍ത്ത് മുറിയില്‍ കടക്കുമ്പോയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കിടപ്പുമുറിയിലെ പുതപ്പും വസ്ത്രങ്ങളും കട്ടിലും ഫാനും കത്തി കരിഞ്ഞ നിലയിലാണ്. ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചത്.മൂന്ന് വര്‍ഷം മുമ്പ് പരേതന്റെ ഭാര്യ കെ.വി.പത്മാക്ഷി മരണപ്പെട്ടിരുന്നു.മക്കള്‍: കെ.വി..രാജേഷ് (വിമുക്തഭടന്)രതീഷ് (ഡ്രൈവര്‍), രഞ്ജിത്ത് (വിമുക്ത ഭടന്)മരുമക്കള്‍: രമ്യ (മാത്തില്‍ തവിടിശേരി),സൗമ്യ (വി.ഇ.ഒ.കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്)രശ്മി ( കമ്പല്ലൂര്‍)സഹോദരങ്ങള്‍: കരുണാകരന്, തമ്പായിക്കുട്ടി, പരേതനായ കുഞ്ഞിക്കണ്ണന്.പെരിങ്ങോം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.