പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു; ജനിച്ചത്  പെൺകുഞ്ഞ് 

കൊച്ചി : ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന സന്തോഷവാര്‍ത്തയെത്തി. പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞാണ് ദമ്ബതികള്‍ക്ക് ജനിച്ചിരിക്കുന്നത്. ശ്രീനിഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ശ്രീനിഷ് അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് ദമ്ബതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീ‍ഡിയയില്‍ വിവരം പങ്കുവെച്ച്‌ മിനുട്ടുകള്‍ക്കുള്ളില്‍ കമന്റുകളുടെ പ്രവാഹമാണ്.പേളിയുടെയും ശ്രീനിഷിന്റെയും ആദ്യത്തെ മകള്‍ നില സോഷ്യല്‍ മീഡിയയിലെ താരമാണ്. മറ്റ് സെലിബ്രിറ്റികളെ പോലെ കുഞ്ഞിനെ ക്യാമറകളില്‍ നിന്നും പേളി മാറ്റി നിര്‍ത്തിയിരുന്നില്ല. അതിനാല്‍ നിലയുടെ വളര്‍ച്ചയു‌ടെ ഓരോ ഘട്ടങ്ങളും ആരാധകര്‍ കണ്ടതാണ്. രണ്ടാമത്തെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. പേളിക്ക് ഇരട്ടക്കുഞ്ഞുങ്ങളായിരിക്കുമെന്നും ആണ്‍കുഞ്ഞായിരിക്കുമെന്നും നേരത്തെ പലരും കമന്റ് ചെയ്തിരുന്നു.

Advertisements

എന്നാല്‍ പ്രവചനങ്ങള്‍ തെറ്റിച്ച്‌ കൊണ്ട് പെണ്‍കുഞ്ഞാണ് പേളിക്കും ശ്രീനിഷിനും പിറന്നിരിക്കുന്നത്. ബിഗ് ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി വന്ന ശേഷം പേളിയുടെ ജീവിതത്തിലെ പല ഘ‌ട്ടങ്ങള്‍‌ ആരാധകര്‍ കണ്ടതാണ്. ശ്രീനിഷുമായുള്ള പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങി ഒരുപാട് മാറ്റങ്ങള്‍‌ പേളിയുടെ ജീവിതത്തില്‍ സംഭവിച്ചു. 2019 മെയ് അഞ്ചിനാണ് പേളി മാണിയും ശ്രീനിഷും വിവാഹിതരായത്. ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. 2021 മാര്‍ച്ച്‌ മാസത്തിലാണ് നില ജനിക്കുന്നത്. വിവാഹ വാര്‍ഷികദിനവും മകളുടെ പിറന്നാളുമെല്ലാം ഇരുവരും ആഘോഷമാക്കി മാറ്റാറുണ്ട്. അടുത്തിടെയാണ് പേളിയുടെ ബേബി ഷവര്‍ ആഘോഷപൂര്‍വം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ പ്രസവത്തിന് ശേഷം നേരിട്ട ബുദ്ധിമുട്ടുകളില്‍ ശ്രീനിഷ് നല്‍കിയ പിന്തുണയെക്കുറിച്ച്‌ പേളി മാണി നേരത്തെ സംസാരിച്ചി‌ട്ടുണ്ട്. പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസമാണ് എനിക്ക് ബുദ്ധിമുട്ടേറിയതായി തോന്നിയത്. നമുക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങള്‍ വിഷമത്തിന് കാരണമാകും. നമ്മു‌ടെ ശരീരമല്ല ഇതെന്ന തോന്നല്‍ വരും. ഗര്‍ഭാവസ്ഥയില്‍ എന്റെ ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ഇഷ്ടമായിരുന്നു. എന്നാല്‍ കുഞ്ഞ് പിറന്ന ശേഷം വലിയ ടെൻഷൻ ആയിരുന്നെന്ന് അന്ന് പേളി മാണി തുറന്ന് പറഞ്ഞു.പോസ്റ്റ്പാര്‍ട്ടത്തില്‍ ശ്രീനി മറ്റൊരു മുറിയില്‍ ആയിരുന്നു ഉറങ്ങിയത്. ഒരു മാസത്തോളം ശ്രീനി എന്റെ അടുത്ത് ഉറങ്ങിയില്ല. മറ്റൊരു മുറിയില്‍ ആയിരുന്നു. ഉറങ്ങും മുമ്ബ് ശ്രീനി എന്റെ ബെഡിന്റെ താഴെ ഇരുന്ന് ഓരോ കഥകള്‍ പറയും. റിലേഷൻഷിപ്പില്‍ ഭാര്യക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് ഭര്‍ത്താവിന്റെ സാമീപ്യമാണ്. വെറുതെ ഇരുന്നിട്ട് കാര്യമില്ല. പോസ്റ്റ് പോര്‍ട്ടം ഘട്ടം ശ്രീനിയുടെ സാമീപ്യം കാരണം തനിക്ക് എളുപ്പത്തില്‍ അഭിമുഖീകരിക്കാൻ കഴിഞ്ഞെന്നും അന്ന് പേളി മാണി വ്യക്തമാക്കി. യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം പേളി ആരാധകരെ അറിയിക്കാറുണ്ട്. അവതാരകയായെത്തി പിന്നീട് സിനിമാ രംഗത്തും സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ പേളിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധക വൃന്ദം തന്നെയുണ്ട്. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ പേളി മകള്‍ പിറന്ന ശേഷം അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. ശ്രീനിഷ് മറ്റു ഭാഷകളില്‍ സീരിയല്‍ ചെയ്യുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.