പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ദത്തെടുക്കല്‍ വിഷയം ചര്‍ച്ച ചെയ്യും; അനുപമയുടെ അച്ഛനെതിരെ നടപടി സ്വീകരിക്കുമോയെന്ന് ഇന്നറിയാം

തിരുവനന്തപുരം : അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. യോഗത്തില്‍ സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ അനുപമക്ക് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ജയചന്ദ്രനെതിരെ നടപടിയെടുക്കുമോ എന്നതാണ് ശ്രദ്ധേയം. ലോക്കല്‍ കമ്മിറ്റിക്ക് നേരിട്ട് നടപടിയെടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെങ്കിലും വിവാദം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടിയില്‍ തീരുമാനമെടുക്കേണ്ടത്.

Advertisements

അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് യോഗം. ദത്ത് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കും.കുഞ്ഞിന്റെ സംരക്ഷണത്തിന്റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്.അതേസമയം കുഞ്ഞിന്റെ അവകാശം ഉന്നയിച്ച് അമ്മ അനുപമയും ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള്‍ സംബന്ധിച്ച് പോലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യമാണ് കോടതി പരിഗണിക്കുക.

Hot Topics

Related Articles