പെറു : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച് ബ്രസീല്‍. വിരസമായ സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. മത്സരത്തിലുടനീളം ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ പെറുവിന് കഴിഞ്ഞു. എങ്കിലും മുന്നേറ്റ നിര ഉണര്‍ന്ന് കളിക്കാതിരുന്നത് പെറുവിന്റെ അട്ടിമറി മോഹങ്ങള്‍ക്ക് തിരിച്ചടിയായി. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീല്‍ ആണ് യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാമതുള്ളത്. ലോകചാമ്പ്യന്മാരായ അര്‍ജന്റീനയാണ് രണ്ടാമത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാര്‍ലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. 17-ാം മിനിറ്റില്‍ റാഫീന്യ വലചലിപ്പിച്ചെങ്കിലും റോഡ്രിഗോ ഓഫ്സൈഡിലായിരുന്നു. ബ്രസീല്‍ മുന്നേറ്റം വീണ്ടും തുടര്‍ന്നു. 29-ാം മിനിറ്റില്‍ റിച്ചാര്ലിസണ് വീണ്ടും വലചലിപ്പിച്ചു. നിര്‍ഭാഗ്യം ഇത്തവണയും ഓഫ്സൈഡിന്റെ രൂപത്തിലെത്തി. ബ്രസീലിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടു. ആദ്യ പകുതി ഗോള്‍ രഹിതമായി രണ്ടാം പകുതിയുടെ തുടക്കം ഇരുടീമുകളും ആക്രമണവുമായി മുന്നേറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രസീലും പെറുവും എതിരാളിയുടെ പോസ്റ്റിലേക്ക് പന്തുമായെത്തി. പക്ഷേ ആര്‍ക്കും ഗോള്‍ വല ചലിപ്പിക്കാനായില്ല. ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് പെറുവിന്റെ പ്രതിരോധം തടസമുണ്ടാക്കി. മറുവശത്ത് പെറുവാകട്ടെ പന്ത് ഫിനിഷിങ്ങിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഒടുവില്‍ 90-ാം മിനിറ്റില്‍ നെയ്മറിന്റെ കോര്‍ണര്‍ കിക്ക് തകര്‍പ്പൻ ഹെഡററിലൂടെ മാര്‍ക്കിഞ്ഞോസ് വലയിലെത്തിച്ചു. അഞ്ച് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമില്‍ പെറുവിന് സമനില ഗോള്‍ കണ്ടെത്താനായില്ല. ബ്രസീല്‍ ഒരു ഗോളിന്റെ ജയം ആഘോഷിച്ചു.