കൊച്ചി : പെരുമ്പാവൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പൊലീസുകാരന്റെ മകള്‍ മരിച്ചു. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകള്‍ ഐഫയാണ് മരിച്ചത്. അഞ്ചു വയസായിരുന്നു. സ്കൂട്ടർ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത മകള്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഷെബിനും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിന് മുകളിലേക്ക് അമിത വേഗതയിലെത്തിയ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഷെബിന്റെ മകള്‍ ദൂരേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഫ ഇന്ന് മരണത്തിന് കീഴടങ്ങി. ബാക്കി മൂന്നുപേരും ഗുരുതരാവസ്ഥയിലാണ്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.