കൊച്ചി: പെരുമ്പാവൂരിൽ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി സുധീർ ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 4.306 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്.
Advertisements
ഇടപാടുകാരെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. മൈസൂരില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ച ലഹരിയാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. ചെറിയ അളവില്‍ നിരവധി പാക്കറ്റുകളില്‍ ആക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.