പെരുമ്പാവൂര്‍ കെഎസ്‌ഇബി യാര്‍ഡില്‍ വൈദ്യുതി കണക്ഷനുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; ബംഗാള്‍ സ്വദേശി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂര്‍ കെഎസ്‌ഇബി യാര്‍ഡില്‍ നിന്നും മോഷണം നടത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

Advertisements

മുര്‍ഷിദാബാദ് ഡോങ്കല്‍ സ്വദേശി മിന്റുവാണ് പിടിയിലായത്. പെരുമ്പാവൂര്‍ മാറമ്പിള്ളി കെഎസ്‌ഇബി യാര്‍ഡില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് മിന്റു മോഷ്ടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് വെയര്‍, എംഎസ് പ്ലേറ്റുകള്‍, ബോള്‍ട്ട്, നട്ട് എന്നിവയാണ് പ്രതി മോഷ്ട്ടിച്ചത്. തുടര്‍ന്ന് യാര്‍ഡിന്റെ ചുമതലയുള്ള ലൈന്‍മാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.