പെരുവന്താനം : തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്‌ ഐഎൻ ടി യു സി വാർഷിക സമ്മേളനം നടത്തി കെ ആർ വിജയൻ അധ്യക്ഷത വഹിച്ചു

പെരുവന്താനം : മണ്ഡലം തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്‌ ഐഎൻ ടി യു സി പതിനഞ്ചാം വാർഷിക സമ്മേളനം നടത്തി.കേരള സ്റ്റേറ്റ് അമേച്ചർ കിക്ക് ബ്ലോക്സിങ്ങിൽ ഗോൾഡ് മെഡൽ നേടിയ നിമിഷ അജു, എം ജി യൂണിവേഴ്സിറ്റിയിൽ സൈബർ ഫോറെൻസിക്ക് കോഴ്സിൽ ഒൻപതാം റാങ്ക് കരസ്ഥമാക്കിയ ഷാർലറ്റ് മാത്യു എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.യൂത്ത് കോൺഗ്രസ്‌ പെരുവന്താനം മണ്ഡലം പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത ശരത് ഒറ്റപ്ലാക്കന് ഡി സി സി പ്രസിഡന്റ്‌ സി പി മാത്യു സ്വീകരണം നൽകി.ബെന്നി പെരുവന്താനം, വി സി ജോസഫ് വെട്ടിക്കാട്ട്, സണ്ണി തട്ടുംങ്കൽ, സി ടി മാത്യു ചരളയിൽ, സുരേഷ് ഓലിക്കൽ, സണ്ണി തുരുത്തിപ്പള്ളി, മുഹമ്മദ്‌ ഷിഫാ, സ്വർണ്ണലത അപ്പുക്കുട്ടൻ, കെ ജെ ജോസ് കുട്ടി, എൻ എ വഹാബ്, ശരത് ഒറ്റപ്ലാക്കൻ, മുഹമ്മദ്‌ ഹനീഫ്, സ്റ്റാൻലി സണ്ണി, ശാന്തമ്മ വരമ്പനാൽ എന്നിവർ സംസാരിച്ചു

Advertisements

Hot Topics

Related Articles